വായില്‍ തുണി തിരുകി അമ്മയെ ബലാത്സംഗം ചെയ്തു ; മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : അന്‍പത്തിയെട്ടുകാരിയായ അമ്മയെ വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്ത മകന്‍ അറസ്റ്റില്‍. ദക്ഷിണ കന്നടയിലെ പുട്ടൂര്‍ താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. മകന്‍ വിവാഹിതനാണ്. ബുധനാഴ്ച ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. രാത്രി ഉറങ്ങാന്‍ പോയ മകന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ അമ്മയുടെ മുറിയില്‍ എത്തുകയായിരുന്നു.

മകന്‍റെ ലൈംഗിക അതിക്രമത്തെ അമ്മ ചെറുത്തപ്പോള്‍ വായില്‍ തുണി തിരുകി. തുടര്‍ന്നു ബലാത്സംഗം ചെയ്യുകയായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ അമ്മയെ ഭീഷണിപ്പെടുത്തി. പിറ്റേന്ന് പുലര്‍ച്ചെയും അക്രമം ആവര്‍ത്തിച്ചെന്ന് പോലീസ് പറഞ്ഞു. അവശയായ അമ്മ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...