മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍ ; ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ എസ്ഡിപിഐ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വായ്പൂരില്‍ മദ്രസയില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. വായ്പ്പൂര്‍ ഊട്ടുകുളം പഴയപള്ളിയിലെ ഉസ്താദ് മുഹമ്മദ് സ്വാലിഹ് ആണ് അറസ്റ്റിലായത്. കൊല്ലം കാവനാട് സ്വദേശിയാണ് അറസ്റ്റിലായ ഉസ്താദ്. ഉസ്താദിന് പുറമെ മദ്രസയിലെ അദ്ധ്യാപകന്‍ കൂടിയാണ് പ്രതി. പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ അഞ്ച് കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായി പോലീസിന് പരാതി ലഭിച്ചു. ഇതില്‍ മൂന്ന് കുട്ടികളുടെ മൊഴിയെടുത്തതായും പോലീസ് വ്യക്തമാക്കി. പെരുമ്പട്ടി പോലീസാണ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, പ്രതിയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പെരുമ്പട്ടി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...