പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) ബലാത്സംഗകേസില്‍ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലില്‍ ഭാര്യയെ ഇടപാടുകാരന്റെ അടുക്കല്‍ എത്തിച്ചും മറ്റൊരിക്കല്‍ ഇയാളെ യുവതി താമസിക്കുന്ന വാടക വീട്ടില്‍ എത്തിച്ചുമായിരുന്നു പീഡനം. ഭാര്യയെ പീഡിപ്പിക്കുന്നതിനായി മറ്റൊരാളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഓഗസ്റ്റ് പതിനാലിന് 27കാരിയെ കാണാതായതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയ യുവതിയെ കാണാതാവുകയായിരുന്നു. പിന്നാലെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് യുവതി പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും മക്കളെ ഓര്‍ത്താണ് തിരികെയെത്തിയെന്നുമായിരുന്നു യുവതി പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പീഡനവിവരം യുവതി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...