വർക്കല : വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കയറ്റാഫീസ് ജംഗ്ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23) ആണ് പിടിയിലായത്. കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി വീട്ടിലേക്ക് തട്ടിക്കൊണ്ടു പോയശേഷം രാത്രി തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്.
അടുത്തദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പോലീസിലും പരാതി നൽകി. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്ഐമാരായ ശ്യാം, ശശിധരൻ, ജി എസ്ഐ. സുനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.