തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം ഉണ്ടായത്. വീഡിയോ കോളിലൂടെ പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച് പകര്‍ത്തിയെടുത്ത ശേഷമായിരുന്നു പീഡനം. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ പോലീസ് പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ തൗഫീക്കി(19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രതികള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് വീഡിയോ കോളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇതുവെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.