13 വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്​ അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ഠ​ന​ത്തി​നെ​ത്തി​യ 13 വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ അ​ധ്യാ​പ​ക​ന്​ അ​ഞ്ച് വ​ര്‍​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും. ഒ​ല്ലൂ​ര്‍ അ​ഞ്ചേ​രി മേ​ലി​ട്ട് അ​രു​ണി​നെ​യാ​ണ്​ (40) തൃ​ശൂ​ര്‍ ജി​ല്ല ഫാ​സ്​​റ്റ്​ ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് ബി​ന്ദു സു​ധാ​ക​ര​ന്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ല്‍ക​ണം.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2015 ഏ​പ്രി​ല്‍ ഒമ്പ​തി​നാ​ണ് സം​ഭ​വം. അ​വ​ധി​ക്കാ​ല​ത്ത് പ​ഠ​നാ​വ​ശ്യ​ത്തി​നാ​ണ് കു​ട്ടി സ്ഥാ​പ​ന​ത്തി​ല്‍ ചേ​ര്‍ന്ന​ത്. ഇ​വി​ടു​ത്തെ അ​ധ്യാ​പ​ക​നാ​യ അ​രു​ണ്‍ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളി​ല്ലാ​ത്ത സ​മ​യ​ത്ത്​ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ടൗ​ണ്‍ ഈ​സ്​​റ്റ്​ പോലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന വി.​കെ മോ​ഹ​ന​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. സം​ഭ​വ ദി​വ​സ​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.കെ.​പി അ​ജ​യ് കു​മാ​ര്‍ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൽപറ്റ : മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി,...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...