തൃശൂര്‍ : ഒരു വീട്ടിലെ മൂന്നു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. താന്ന്യം പൈനൂര്‍ കൂന്തറ വീട്ടില്‍ ബാബുവിനെയാണ് (50) തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. പിഴത്തുക ഇരയായ കുഞ്ഞിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവിട്ടു. 2019ല്‍ അന്തിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വിധി. അഞ്ചു വയസ്സുകാരി അമ്മയോട് വിവരം പറയുന്നത് കേട്ട് മറ്റു കുട്ടികളും തങ്ങളെ ഉപദ്രവിച്ച വിവരം അറിയിക്കുകയായിരുന്നു. മറ്റു രണ്ട് കേസുകളില്‍ വിചാരണ നടക്കുകയാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.ലിജി മധു ഹാജരായി.
കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
RECENT NEWS
Advertisment