മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സസ്പെന്‍ഷനെതിരെയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എയുടെ പ്രതിഷേധം. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഓപിക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. വിദഗ്ധ സമിതിയുടെ വ്യക്തമായ അന്വേഷണത്തിന് ശേഷമാകണം ഡോക്ടര്‍മാര്‍ക്കെതിരെയുള്ള നടപടിയെന്ന് കെ ജി എം സി ടി എ ആവശ്യപ്പെടുന്നു. എടുത്തുചാടി കണ്ണില്‍ പൊടിയിടുന്ന നടപടി അംഗീകരിക്കാനാകില്ല. സംവിധാനത്തിലെ പിഴവിന് ഡോക്ടര്‍മാരെ പഴി ചാരിയിട്ട് കാര്യമില്ല. എന്ത് കുറ്റമാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്ന് വ്യക്തമാക്കണം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഒരു പ്രോട്ടോകോള്‍ ലംഘനവും നടന്നിട്ടില്ല.

വൃക്കയുള്ള പെട്ടിയുമെടുത്ത് പോയവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് പോകുന്നതിനു പകരം ഓപറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. 104 ശസ്ത്രക്രിയകള്‍ ഒരു പ്രശ്നവുമില്ലാതെ നടന്ന ഇവിടെ 105ാമത്തെ ശസ്ത്രക്രിയക്ക് ഇങ്ങനെ സംഭവിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. ശസ്ത്രക്രിയയിലെ പിഴവ് ആണെങ്കില്‍ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകുമെന്നും കെ ജി എം സി ടി എ പ്രതിനിധികള്‍ പറയുന്നു. വൃക്ക മാറ്റിവച്ച രോഗി മരിച്ചത് ശസ്ത്രക്രിയ വൈകിയതിനാലെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.ആശ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി വിഭാദം തലവന്മാരെ സസ്പെന്ഡ് ചെയ്തിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...