സ്വകാര്യ ഭൂമിയില്‍നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മുറിച്ച്‌ കടത്തി

For full experience, Download our mobile application:
Get it on Google Play

മറയൂര്‍ : സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ ഭൂമിയില്‍നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മുറിച്ച്‌ കടത്തി. നാച്ചിവയലില്‍ പുതുക്കാട്ട് വീട്ടില്‍ ലാലിയുടെ പറമ്പില്‍നിന്നാണ് മൂന്നുലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ മുറിച്ച്‌ കടത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെ സ്വകാര്യ ഭൂമിയില്‍നിന്ന് എട്ടും വന്നാന്‍തുറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്ന് ഒരു ചന്ദനമരവും മോഷ്ടാക്കള്‍ മുറിച്ച്‌ കടത്തിയിരുന്നു. പുറംലോകമറിയാത്ത ഒട്ടേറെ ചന്ദന മോഷണങ്ങളും പ്രദേശത്ത് നടക്കുന്നതായി പറയുന്നു. വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടികൂടാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...