ഭാര്യ ഉറങ്ങിയ തക്കംനോക്കി ടിവി കാണാനെത്തിയ ഒൻപത്കാരിയെ പീഡിപ്പിച്ചു ; യുവാവിന്  30 വർഷം കഠിനതടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : വീട്ടില്‍ ടി.വി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിനതടവ്‌. ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച നാവായിക്കുളം സ്വദേശി ആദര്‍ശിന് (27) ആണ് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

വീട്ടിലെ ടി.വി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടി.വി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ ഭാവമാറ്റത്തെ തുടര്‍ന്നുള്ള അദ്ധ്യാപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. കല്ലമ്പലം എസ്.ഐ രാജേഷ് അന്വേഷണം നടത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസീന്‍ ഹാജരായി.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം താമസസ്ഥലം വിട്ട് മാറേണ്ട സാഹചര്യമുണ്ടായി. 16 വയസ്സില്‍ താഴെയുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് പത്ത് വര്‍ഷം കഠിനതടവിനും ബന്ധുവായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് മറ്റൊരു പത്ത് വര്‍ഷം കഠിനതടവിനും കോടതി ശിക്ഷ വിധിച്ചു. 50,000 രൂപ അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക്‌ നഷ്ടപരിഹാരമായി നല്‍കണം. പിഴ തുക കെട്ടിവെച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികം കഠിനതടവ് അനുഭവിക്കണം. പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും ചെയ്തതായി കണ്ടെത്തിയ പ്രകാരം പ്രത്യേക വകുപ്പുകളിലായി 5 വര്‍ഷം വീതം കഠിന തടവിന് വിധിച്ചു. 25,000 രൂപ വീതം പിഴ കെട്ടി വെയ്ക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം വീതം കഠിനതടവിനും വിധി ഉത്തരവായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...