സ്വാമി ഗുരുപ്രാസാദിനെതിരെ ലൈംഗിക പീഡന പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി ഗുരുപ്രാസാദിനെതിരെ ലൈംഗിക പീഡന പരാതി. അമേരിക്കന്‍ മലയാളിയായ നഴ്‌സാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയത്. 2019 ല്‍ ശിവഗിരി മഠത്തിന് നല്‍കിയ പരാതിയില്‍ ഗുരുപ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് യുവതി നടപടിക്കൊരുങ്ങിയത്.

അമേരിക്കയിലെ ഡാളസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് 2019 ല്‍ ഗുരുപ്രസാദ് ടെകസസില്‍ എത്തിയത്. അമേരിക്കന്‍ മലയാളികളുടെ വീടുകളില്‍ മാറി മാറിയായിരുന്നു താമസം. ജൂലൈ 9 നാണ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഗുരുപ്രസാദ് യുവതിയെ ബലാത്സംഗ ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. അമേരിക്കന്‍ പോലീസിനെ ഫോണില്‍ വിളിക്കാന്‍ ഒരുങ്ങിയപ്പോള്‍ സ്വാമി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ക്ഷമാപണം നടത്തിയതോടെയാണ് അന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാതിരുന്നത്.

ഗുരുപ്രസാദ് തിരികെ കേരളത്തിലെത്തിയ ശേഷം 2020 ഓഗസ്റ്റ് 6 ന് വാട്‌സ് അപ്പ് വഴി യുവതിക്ക് നഗ്‌ന ദൃശ്യങ്ങള്‍ അയച്ചുകടുത്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. പിന്നീട് നിരന്തരം തുടര്‍ന്ന്. ഇതോടെ യുവതി ആദ്യം ശിവഗിരി മഠത്തിന് പരാതി നല്‍കി. 2021 മാര്‍ച്ച്‌ 23 ചേര്‍ന്ന ശ്രീനാരയണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ബോര്‍ഡിന്റെ യോഗത്തില്‍ യുവതിയുടെ പരാതി പരിഗണിക്കുകയും ഏപ്രില്‍ 15 ന് ഗുരുപ്രസാദിനെ മുഴുവന്‍ ചുമതലകളില്‍ നിന്നും നീക്കുകയും ചെയ്തു.

ഇതിന് ശേഷം ഗുരുപ്രസാദിന് വൈരാഗ്യം കൂടിയെന്നാണ് യുവതി പറയുന്നത്. ഇക്കഴിഞ്ഞ ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ബോര്‍ഡ് അംഗം ആയതോടെ ഭീഷണി തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ മെയ് അഞ്ചിന് കൊടുത്ത പരാതിയില്‍ പോലീസ് ഇതുവരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...