അപൂർവ ശസ്ത്രക്രിയ ; യുവ എൻജിനിയറുടെ ഹൃദയം മാറ്റിവെച്ചത് രണ്ടുതവണ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കഴിഞ്ഞ ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്‌ വിധേയനായി 32-കാരനായ എൻജിനിയർ. ആന്ധ്രാപ്രദേശ് കർണൂൽ സ്വദേശിയായ വെങ്കടേഷാണ് ബെംഗളൂരു ആസ്റ്റർ ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയക്ക്‌ വിധേയനായത്. വെല്ലുവിളികൾനിറഞ്ഞ ഘട്ടങ്ങളിലെല്ലാം പിന്തുണയായി ഭാര്യ രൂപശ്രീയും കൂടെയുണ്ടായിരുന്നു. 2016-ലാണ് ആദ്യം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തിക പരാധീനതകൾ അലട്ടുന്നതിനിടെയായിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീയും ചേർന്നാണ് ശസ്ത്രക്രിയക്ക്‌ ആവശ്യമായ പണം കണ്ടെത്തിയത്. 2018-ൽ വെങ്കടേഷും രൂപശ്രീയും വിവാഹിതരായി. 2020-ൽ കോവിഡ് പിടിപെട്ടെങ്കിലും അതിനെ അതിജീവിച്ചു. ഇതിനിടെ ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു.

2021 ആയപ്പോൾ നെഞ്ചുവേദനയും നടുവേദനയും വെല്ലുവിളിയായി മാറി. മാറ്റിവെച്ച ഹൃദയത്തിലെ ധമനികൾ സങ്കോചിച്ചതിനാൽ വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. 75 ശതമാനമേ അതിജീവന സാധ്യതയുള്ളൂവെന്നറിഞ്ഞിട്ടും ദമ്പതിമാർ മനസ്സാന്നിധ്യം കൈവിടാതെ മുൻപോട്ട് പോയി. തുടർന്ന് ആസ്റ്റർ ആശുപത്രിയിലെ ഡോ. നാഗമലേഷിന്റെ നേതൃത്വത്തിലുള്ള ഹൃദ്രോഗവിദഗ്ധരുടെ സംഘം ഹൃദയം പുനർമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുകയായിരുന്നു. 2023 ഡിസംബറിലായിരുന്നു ശസ്ത്രക്രിയ. ആദ്യമൊക്കെ രക്തസ്രാവം വെല്ലുവിളിയായെങ്കിലും പിന്നീട് അതെല്ലാം പരിഹരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...