പവിഴം, ബ്രുണ്ണിയ ; പശ്ചിമഘട്ടത്തിൽ നിന്ന് രണ്ടിനം പുതിയ ഞണ്ടുകളെ കണ്ടെത്തി ഗവേഷകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ സ്പീഷീസുകളിലുംപ്പെടുന്ന കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന ഞണ്ടുകളെ കേരളസർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ഈ ഇനങ്ങളെ ‘പവിഴം ഗവി’ എന്നും ‘രാജാതെൽഫൂസ ബ്രുണ്ണിയ’ എന്നും പേരിട്ടു. കേരളസർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വകുപ്പിലെ സ്മൃതി രാജ്, ബിജു കുമാർ, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ലീ കോങ് ചിയാൻ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പീറ്റർ ഉങ്ങ് എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ കണ്ടെത്തലുകൾ സുവോളജിക്കൽ സ്റ്റഡീസ് എന്ന അന്താരാഷ്ട്ര ജേണലിന്‍റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

‘പവിഴം’ എന്ന പുതിയ ജനുസ്സ് പത്തനംതിട്ട ഗവിയിലെ ഒരു വെള്ളച്ചാട്ടത്തിൽ കല്ലുകൾക്കടിയിൽ നിന്ന് ശേഖരിച്ചതാണ്. ചുവന്ന പവിഴക്കല്ലിന്‍റെ നിറവും മിനുസവും ഞണ്ടിന്‍റെ പുറന്തോടിൽ കാണുന്നതുകൊണ്ടാണ് പുതിയ ജനുസ്സിനു ‘പവിഴം’ എന്ന പേര് നൽകിയത്. ഗവിയിൽ നിന്ന് കണ്ടെത്തിയതിനാൽ പുതിയ സ്‌പീഷീസിന് ‘ഗവി’ എന്നും പേരിട്ടു. ഈ ഇനത്തിന് വീർത്തതും മിനുസമാർന്നതുമായ പുറന്തോടും, വളരെ വിശാലവും താഴ്ന്നതുമായ പല്ലുകൾ കണ്ണിനടുത്തും ഉണ്ട്. പുതിയ ജനുസ്സായ പവിഴത്തിന്, തെക്കൻ പശ്ചിമഘട്ടത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭരത, സ്‌നഹ എന്നീ ഇനങ്ങളുമായി ഉപരിപ്ലവമായി സാമ്യമുള്ളതാണ്. പവിഴം ഗവി എന്ന പുതിയ ഇനത്തിന്‍റെ പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ച് ഏറെയൊന്നും അറിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...