പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് : ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരേ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിനെതിരേ പോലീസ്. കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മോഷണം നടത്തിയ പ്രതി പോലീസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ല. പകരം ഒത്തുതീര്‍പ്പക്കാന്‍  അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ  അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി സിഐ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടത്. പോലീസുകാരന്‍ എന്ന നിലയില്‍ നീതിയും ന്യായവും പരിപാലിക്കേണ്ട ഒരാള്‍ കേസില്‍ ഉള്‍പ്പെടുന്നുവെന്നത് ഗൗരവ തരത്തിലുള്ള കുറ്റകൃത്യമാണ്. ഇത് സേനയ്ക്കും വലിയ മാനക്കേടുണ്ടാക്കി. കേസ് പിന്‍വലിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. അതിനാല്‍ കേസ് പിന്‍ലിക്കാന്‍ അനുവദിക്കരുതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പോലീസ് ആവശ്യപ്പെട്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...

പായിപ്പാട് സ്വദേശിയായ യുവതിക്ക് കാപ്പ ചുമത്തി : കോട്ടയം ജില്ലയില്‍ പ്രവേശന വിലക്ക്

0
കോട്ടയം : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിക്ക് കോട്ടയം ജില്ലയില്‍ പോലീസ്...

കൊണാട്ട് പ്ലേസ് അടച്ചിടാൻ വ്യാപാരികൾക്ക് നിർദേശം

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി)...