വേനലിലും എലിപ്പനി മരണം ; നാലര മാസംകൊണ്ട് മരിച്ചത് 59 പേർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വേനലാണെങ്കിലും സംസ്ഥാനത്ത് എലിപ്പനിക്ക് ശമനമില്ല. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷംമാത്രം ഇതുവരെ 29 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മറ്റ് 30 മരണങ്ങൾ എലിപ്പനി ലക്ഷണങ്ങളോടെയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതുകൂടി കണക്കാക്കിയാൽ നാലരമാസത്തിനിടെയുള്ള മരണനിരക്ക് 59 ആണ്. 703 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ സ്ഥിരീകരിക്കാതെ 423 പേരാണ് ചികിത്സ തേടിയത്. മഴക്കാലത്താണ് കൂടുതലായി രോഗംപടർന്നിരുന്നത്. ഇപ്പോൾ അതല്ല സ്ഥിതി. ഇടവിട്ടുള്ള മഴ പലതരം രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ജില്ലകളിലും എലിപ്പനിയെത്തുടർന്ന് മരണമുണ്ടായിട്ടുണ്ട്. ഇതിൽ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് 20 പേർ മരിച്ചത്. മാർച്ചിൽ രണ്ട് പേരും ഏപ്രിലിൽ നാലുപേരും മേയിൽ മൂന്നുപേരും മരിച്ചു.

എലിപ്പനി സംശയിക്കുന്ന മരണങ്ങൾ ഇതിനുപുറമേയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി എലിപ്പനി കൂടുന്നതായാണ് കാണുന്നത്. 2023-ൽ എലിപ്പനി സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായി 282 പേരാണ് മരിച്ചത്. 2024-ൽ ഇത് 300-ന് മുകളിലാണെന്നാണ് വിവരം. വെള്ളക്കെട്ടുകളിലും മറ്റും പണിയെടുക്കുന്നവർക്ക് രോഗംവരാൻ സാധ്യത കൂടുതലാണ്. എലിയുടെയും മറ്റും വിസർജ്യം കലർന്ന മലിനജലം, മണ്ണ് എന്നിവയുമായൊക്കെ സമ്പർക്കമുണ്ടാകുമ്പോൾ രോഗാണുക്കൾ ശരീരത്തിലെത്താനിടയുണ്ട്. തൊഴിലുറപ്പുതൊഴിലാളികളൊക്കെ കൂടുതൽ ശ്രദ്ധിക്കണം.പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാണ് പ്രധാനം. ഇതിനൊപ്പം കണ്ണിന് ചുറ്റും ചുവപ്പ്, ഛർദി പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും ; വൻ സുരക്ഷാ ക്രമീകരണങ്ങൾ

0
കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും...

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...