റേഷന്‍ കാര്‍ഡും സൗജന്യ റേഷനും വീട്ടിലെത്തിച്ച് മല്ലപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മല്ലപ്പള്ളി താലൂക്കില്‍ പരിയാരത്ത് കഴിഞ്ഞ 15 വര്‍ഷമായി റേഷന്‍ കാര്‍ഡ് ഇല്ലാതിരുന്ന ബിന്ദു തോമസിന്റെ കുടുംബത്തിന് പുതിയ റേഷന്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. അഭിമന്യൂവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വീട്ടില്‍ എത്തിച്ചു നല്‍കി. ഒപ്പം കുടുംബത്തിന്റെ സൗജന്യ റേഷനും എത്തിച്ചു നല്‍കി.

ബിന്ദു തോമസ് താലൂക്ക് സപ്ലൈ ഓഫീസറെ ഫോണില്‍ വിളിക്കുകയും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തനിക്ക് റേഷന്‍ കിട്ടുന്നില്ലന്നും കുടുംബം പട്ടിണിയിലാണെന്നും പറഞ്ഞു. ഉടന്‍ തന്നെ താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്‌പെക്ടറും അടങ്ങിയ സംഘം പരിയാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ബിന്ദുവിന്റെ വീട്ടില്‍ എത്തുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ബിന്ദു തോമസും ഭര്‍ത്താവും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം ഒറ്റമുറി ഷെഡിലാണ് താമസിക്കുന്നത്. ഈ മുറിയില്‍ തന്നെയാണ് ഇവര്‍ ആഹാരം പാകം ചെയ്യുന്നതും. ഈ ഷെഡിന് പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിക്കാത്തതിനാലാണ് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കാഞ്ഞതെന്നും ഇവര്‍ പറഞ്ഞു. ഈ വസ്തുതകള്‍ മനസിലാക്കി ബിന്ദുവിന്റെ ഫോട്ടോയും മൊബൈലില്‍ പകര്‍ത്തി മടങ്ങിയ താലൂക്ക് സപ്ലൈ ഓഫീസറും സംഘവും ഉച്ചക്ക് ശേഷം തിരികെ ഇവരുടെ വീട്ടില്‍ എത്തി പുതിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കുകയായിരുന്നു. ഇതോടൊപ്പം സര്‍ക്കാര്‍ അനുവദിച്ച 15 കിലോ സൗജന്യ റേഷനരിയും ആവശ്യമായ പച്ചക്കറികളുടെ ഒരു കിറ്റും നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...