അടിയന്തിര സ്വഭാവമുള്ള സർവീസുകൾ പുനഃരാരംഭിക്കാൻ ആലോചിച്ച് റെയിൽവെ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊവിഡ് കാരണം നിർത്തിവച്ച ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ ആലോചിച്ച് റെയിൽവെ. അടിയന്തിര സ്വഭാവമുള്ള യാത്രകളാണ് റെയിൽവെ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നത്. കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരിൽ നിന്ന് ഈ സർവീസുകളിൽ ഈടാക്കുക. ഈ ട്രെയിനുകൾ എണ്ണത്തിൽ കുറവായിരിക്കുമെന്നുമാണ് വിവരം.

ഇത്തരം സർവീസുകൾ നടത്താനുള്ള ശുപാർശ റെയിൽവേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീൻ സോണുകളിൽ മാത്രമാകും ആദ്യം ട്രെയിൻ ഓടിക്കുക. ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും. യാത്രക്കാർ തിക്കിത്തിരക്കുമെന്നതിനാൽ ജനറൽ കമ്പാർട്ടുമെന്റുകൾ ഈ ട്രെയിനുകളിലുണ്ടാകില്ല. സ്ലീപ്പർ കോച്ചുകൾ മാത്രമായിരിക്കും ഈ ട്രെയിനുകളിലുണ്ടായിരിക്കുക. ടിക്കറ്റ് നിരക്കിൽ മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് ഇളവുകളും ഉണ്ടാകില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...