അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരേ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഇപ്പോഴും കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരേ പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദേശം നല്‍കി. ഈ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം മാര്‍ച്ച്‌ 31 വരെ 1,72,312 പേര്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിച്ചതായും മന്ത്രി പറഞ്ഞു. തിരിച്ചേല്‍പ്പിച്ചവയില്‍ 14,701 എ.എ.വൈ (മഞ്ഞ) കാര്‍ഡുകളും 90,798 പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകളും 66,813 എന്‍.പി.എസ്.(നീല) കാര്‍ഡുകളുമാണുള്ളത്. ഇവയില്‍ നിന്ന് 1,53,444 കാര്‍ഡുകള്‍ അര്‍ഹരെ കണ്ടെത്തി നല്‍കി.

ഇതില്‍ 17,263 എ.എ.വൈ കാര്‍ഡുകളും 1,35,941 പി.എച്ച്‌.എച്ച്‌. കാര്‍ഡുകളും 240 എന്‍.പി.എസ്. കാര്‍ഡുകളുമുണ്ട്. ഈ സര്‍ക്കാര്‍ 1,54,506 പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. മാര്‍ച്ചില്‍ സംസ്ഥാനത്ത് 82.02 ശതമാനം റേഷന്‍ വിതരണം ചെയ്തു. ഫെബ്രുവരിയിലേതിനേക്കാള്‍ രണ്ടു ശതമാനം അധികമാണിതെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...