സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ല ; റേഷന്‍ വിതരണം ഇന്നും മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം നിലച്ചത്. കടകള്‍ അടച്ചിട്ടാല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് റേഷന്‍ കട ഉടമകള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഡേറ്റ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയിരുന്നു.

സെര്‍വറിലെ തകരാര്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നും തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം റേഷന്‍ കടകള്‍ ഉടമസ്ഥര്‍ അടച്ചിട്ടിരുന്നു. 99.81 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് കഴക്കൂട്ടം ടെക്‌നോ പാര്‍ക്കിലെ ഡേറ്റ സെന്റര്‍. ഇവിടെയുണ്ടായ തകരാര്‍ മൂലമാണ് റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ കൃത്യമായി പ്രവര്‍ത്തിക്കാതായത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇ-പോസ് സംവിധാനത്തില്‍ പലപ്പോഴായി തകരാര്‍ സംഭവിക്കുന്നത് കടയുടമകള്‍ പരാതി ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...