മെയ് മാസത്തെ റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെയ് മാസത്തെ റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. മെയ് 31 വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഇതിനകം മെയ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് ആരംഭിക്കുകയും ചെയ്യും.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷന്‍കടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് കമ്മിഷണര്‍ നിര്‍ദേശിച്ചു. എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് വിജിലന്‍സ് അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട് പത്രങ്ങളിൽ ‘ജനനായകന്’ മുഴുപ്പേജ് പരസ്യം ; മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നായകനായി അഭിനയിച്ച ‘ജനനായകൻ’...

തൃശൂർ തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങിമരിച്ചു

0
തൃശൂര്‍: തളിക്കുളം സ്‌നേഹതീരം പാര്‍ക്കിനു വടക്ക് കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ...

കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടയിൽ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല് ; വധു കുഴഞ്ഞു വീണു

0
കൊല്ലം : വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ...

ശബരിമല സ്വർണക്കൊള്ളക്കേസ് ; എസ്ഐടി അന്വേഷണം സ്തംഭിച്ചെന്ന് മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ....