റേഷൻകട – മണ്ണാറത്തറ റോഡിൽ കൈവരികൾ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കുത്തനെയുള്ള കയറ്റവും മഴക്കാലത്ത് യാത്ര ദുർഘടവുമായിരുന്ന റേഷൻകട – മണ്ണാറത്തറ റോഡിന് ഒരു കൈത്താങ്ങ്. റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ റോഡരികിൽ കൈവരികൾ സ്ഥാപിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡാണിതെങ്കിലും കാൽനടയാത്ര പോലും ദുസഹമായിരുന്നു. മഴക്കാലത്ത് പായൽ പിടിക്കുന്ന റോഡിൽ നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. 2വർഷം മുമ്പ് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ ഇടിച്ച് ഒരു വൃദ്ധ മരണമടഞ്ഞിരുന്നു.

മണ്ണാറത്തറ നിവാസികൾ റേഷൻ കടയിലേക്ക് വരുന്നതിന് ഉപയോഗിച്ചിരിക്കുന്ന റോഡിൽ നിരവധി യാത്രക്കാർക്ക് കാൽ തെറ്റി വീണ് പരുക്ക് പറ്റിയിട്ടുണ്ട്. തുടർന്ന് വലിയകാവ് വാർഡ് വികസന സമിതി നൽകിയ നിവേദനത്തെ തുടർന്നാണ് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഒന്നര ലക്ഷം രൂപ മുടക്കി റോഡിൽ കൈവരികൾ സ്ഥാപിച്ചത്. നവീകരിച്ച റോഡ് പഞ്ചായത്ത് പ്രസിഡന്റ അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി.എസ്.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ബിനോയി, വാർഡ് വികസന സമിതി അംഗങ്ങളായ രാജൻ മാത്യു , തമ്പി പാസ്റ്റർ, എൻ.സനോജ്, ജിജി ടീച്ചർ, ഇ.ടി. കുഞ്ഞുമോൻ , ആഷിഷ് കുരുവിള, രാജൻ തൂളിമണ്ണിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...