വയോജനങ്ങളോടുള്ള കരുതൽ കാലത്തിന്റെ ആവശ്യം ; കുറിയാക്കോസ് മാർ ക്ലിമ്മീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വയോജനങ്ങളെ കരുതുകയും സംരക്ഷിക്കുകയും ചെയ്യുന്നത് പൊതു സമൂഹത്തിന്റെ കടമയായി ഏറ്റെടുക്കേണ്ട സാഹചര്യങ്ങളാണ് രൂപപ്പെട്ടു വന്നിരിക്കുന്നത് എന്ന് ഓർത്തഡോക്സ് സഭാ തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന “മാറുന്ന യുവത്വം മാറാത്ത വാർധക്യം'” എന്ന സെമിനാറിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു , അദ്ദേഹം. പെരുന്തേനരുവി എം.ബി. ജി മേഴ്സി ഹോമിൽ നടന്ന സെമിനാർ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.

മുൻ എം.എൽ.എ രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ.ജോസ് പാറക്കടവിൽ വിഷയാവതരണം നടത്തി. സമ്മേളനത്തിൽ വ്യത്യസ്ഥ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. സമ്മേളനത്തിൽ റിങ്കു ചെറിയാൻ, സുവിശേഷകൻ തോമസ് കുട്ടി പുന്നൂസ് അഡ്വ.കെ ജയവർമ്മ, കോശി സാമുവേൽ വെൺമണി, അലിച്ചൻ ആ റൊന്നിൽ, സമദ് മേപ്പുറത്ത്, അഡ്വ: ഏബ്രഹാം മാത്യൂ പനച്ചി മൂട്ടിൽ, വൈദ്യർ ബിജു മാത്യൂ കട്ടപ്പന, റ്റി.കെ.ജയിംസ്, റവ: ജോയി ജോൺസൻ, ഷിബി കുര്യൻ പഴയംമ്പള്ളി, സിറിയക് തോമസ് കൈപ്പുഴ, ഡോ: എ എം.വർഗ്ഗീസ്, തോമസ് മാമ്മൻ, പുത്തൻപുരയ്ക്കൽ, വർഗ്ഗീസ് നാക്കോലിക്കൽ, സിസ്റ്റർ തബീദാ, എം വി .ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.

പ്രമുഖ ചാരിറ്റി പ്രവർത്തകൻ കോശി സാമുവേൽ വെൺമണിയെ പൊന്നാടയിട്ട് ആദരിച്ചു. 25000 രൂപയും വൈദ്യരത്ന പുരസ്കാരം ബിജു മാത്യൂ കട്ടപ്പനയ്ക്കും പ്രകൃതി മിത്ര അവാർഡ് ഷിബി കുര്യനും 10000 രൂപയും മിഷനറി രത് ന അവാർഡ് റവ.ജോയി ജോൺസനും സാമൂഹിക സേവന രത് ന അവാർഡ് സിറിയക് തോമസിനും മാനവ സേവാ രത്ന അവാർഡ് സമദ് മേപ്പുറത്തിനും സാമൂഹിക സേവന രത്ന അവാർഡ് റ്റി.കെ.ജയിംസിനും ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...