മന്ത്രിയെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ടെന്ന് ഐ.എന്‍.എല്‍ വഹാബ് ഗ്രൂപ്പ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മന്ത്രിയെ പിന്‍വലിക്കാന്‍ ആവശ്യപ്പെടേണ്ടെന്ന് ഐ.എന്‍.എല്‍ വഹാബ് വിഭാഗത്തില്‍ ധാരണ. മറ്റൊരാളെ മന്ത്രിയാക്കാനാണ് വഹാബ് വിഭാഗത്തിന്‍റെ നീക്കമെന്ന ആരോപണത്തിന്‍റെ മുനയൊടിക്കാനാണ് പുതിയ തന്ത്രം.
കാസിം പക്ഷത്തിനൊപ്പം നിലയുറപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് വഹാബ് പക്ഷം. പി.ടി.എ റഹീം എം.എല്‍.എയെ മന്ത്രിയാക്കാനാണ് വഹാബ് പക്ഷത്തിന്റെ നീക്കമെന്ന വിമര്‍ശത്തെ മറികടക്കാനാണ് ഇതിലൂടെ വഹാബ് പക്ഷം ശ്രമിക്കുന്നത്. മന്ത്രി തുടരുന്നതിനോടാണ് എല്‍.ഡി.എഫിന് യോജിപ്പെന്ന് സൂചനയും വഹാബ് പക്ഷത്തിന് ലഭിച്ചിട്ടുണ്ട്.

22 അംഗം സെക്രട്ടറിയേറ്റില്‍ 12 അംഗങ്ങളുടെ പിന്തുണം വഹാബ് പക്ഷം അവകാശപ്പെടുന്നു. നാളെ മുതല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കാനും മാര്‍ച്ച്‌ 25 നകം പുതിയ ഭാരവാഹികള്‍ നിലവില്‍ വരുന്ന രീതിയില്‍ പുനസംഘടന പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയ പ്രസിഡന്‍റിന്‍റെ കാരണം കാണിക്കല്‍ നോട്ടീസിനെയും വഹാബ് പക്ഷം തള്ളി. വോട്ടവകാശമുള്ള 20അംഗ സെക്രട്ടറിയേറ്റില്‍ 13 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് കാസിം ഇരിക്കൂര്‍ അറിയിച്ചു. വോട്ടവകാശമില്ലാത്ത രണ്ട് പ്രത്യേക ക്ഷണിതാക്കളെ കൊണ്ടുവന്നാണ് വഹാബ് വിഭാഗം ഭൂരിപക്ഷം തികയ്ക്കാന്‍ ശ്രമിച്ചതെന്നും ഉടായിപ്പ് രാഷ്ട്രീയം വിലപ്പോകില്ലെന്നും കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...