Wednesday, July 3, 2024 12:56 am

കേന്ദ്ര സർക്കാർ 6480 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ 9 ജില്ലകൾക്ക് മണ്ണെണ്ണ നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : റേഷൻ കടകളിൽക്കൂടി വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസത്തേക്ക് 6480 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടും ജൂലൈ മാസത്തെ വിതരണത്തിന് 9 ജില്ലകൾക്ക് സംസ്ഥാന സർക്കാർ മണ്ണെണ്ണ നിഷേധിച്ചതായി ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആരോപിച്ചു. മണ്ണെണ്ണ നിഷേധിച്ച സർക്കാർ നടപടി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1608 കിലോ ലിറ്റർ മണ്ണെണ്ണ 5ജില്ലകൾക്ക് മാത്രം വിതരണം ചെയ്യാനാണ് സംസ്ഥാന റേഷനിംഗ് കൺട്രോളർ ഇന്ന് ഉത്തരവിറക്കിയത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മാത്രമേ ജൂലൈ മാസത്തിൽ മണ്ണെണ്ണ വിതരണം ചെയ്യൂ. റേഷൻ സമ്പ്രദായം നിലവിൽ വന്നതിനു ശേഷം ആദ്യമായിട്ടാണ് 9 ജില്ലകളിൽ മണ്ണെണ്ണ നിഷേധിക്കുന്നത്.

എല്ലാ ജില്ലകളിലും അര ലിറ്റർ വീതം വിതരണം ചെയ്യാനുള്ള മണ്ണെണ്ണ കേന്ദ്രം നൽകിയിട്ടുണ്ട്. കേന്ദ്രം നൽകിയ മണ്ണെണ്ണ ഈ മാസം ഏറ്റെടുത്തു വിതരണം ചെയ്തില്ല എങ്കിൽ അടുത്ത മാസം ലിറ്ററിന് രണ്ടു രൂപ വില വർദ്ധിക്കും. 5ജില്ലകൾക്ക് മാത്രമായി മണ്ണെണ്ണ പരിമിതപ്പെടുത്താൻ തക്കതായ യാതൊരു കാരണവും ഇപ്പോൾ ഇല്ല എന്നും ഈ നീതി നിഷേധത്തെ നിയമപരമായി നേരിടുമെന്നും ബേബിച്ചൻ മുക്കാടൻ അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

0
പാലക്കാട്: തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ്...

ഭര്‍ത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം : അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം ബൈക്ക് യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ അങ്കണവാടി അധ്യാപിക മരിച്ചു....

കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെ...

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ കാണാതായി

0
ഇരിട്ടി: കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം...