തിരുവനന്തപുരം : റേഷന്‍ വ്യാപാരി സംഘടനകള്‍ നാളെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയന്‍ സംഘടനകളായ കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു), കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) എന്നിവര്‍ വ്യക്തമാക്കി.
യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരത്തിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഗണിക്കുകയും റേഷന്‍ കടയിലെ ജീവനക്കാരെ മുന്നണി പോരാളികളായി കണ്ടുകൊണ്ട് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് ഉത്തരവ് നല്‍കാമെന്നുള്ള ഉറപ്പിന്മേല്‍ ആണ് സമരത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തീരുമാനിച്ചത്.
അതെ സമയം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമുള്ള സൌജന്യ അരിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റും വിതരണം ആരംഭിക്കുന്ന 17ആം തീയതി തന്നെ സമരം നടത്താന്‍ ചില സംഘടനകള്‍ തീരുമാനിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും കൊവിഡ്, കടല്‍ക്ഷോഭം, അതിതീവ്ര മഴ എന്നിവ നേരിടുന്ന ഇക്കാലയളവില്‍ കടയടപ്പ് സമരം ഒഴിവാക്കപ്പെടെണ്ടത് അനിവാര്യമാണെന്നും യൂണിയന്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.