തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കും. കാര്‍ഡ് ഉടമകള്‍ക്കു സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള ഏപ്രിലിലെ റേഷന്‍ വിഹിതം വാങ്ങാം. സംസ്ഥാനത്ത് 63.5% കുടുംബങ്ങള്‍ സൗജന്യ റേഷന്‍ വാങ്ങി. റേഷന്‍ പരിധിയില്‍ വരുന്ന 87.28 ലക്ഷം കുടുംബങ്ങളില്‍ 55.45 ലക്ഷം പേര്‍ 4 ദിവസത്തിനുളളില്‍ സൗജന്യ റേഷന്‍ വാങ്ങി. 89,734 ടണ്‍ അരിയും 10,112 ടണ്‍ ഗോതമ്പും ഇതു വരെ നല്‍കി. സാധാരണ ഒരു മാസത്തെ അലോട്മെന്റ് 1.18 ലക്ഷം ടണ്‍ ധാന്യമാണ്.
ഇത്തവണ കൂടുതല്‍ അരി വേണ്ടി വരും. അരിക്കു ക്ഷാമമില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 32.17 ടണ്‍ അരിയും 5114 കിലോ ആട്ടയും വിതരണം ചെയ്തു. വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നതു 137 കോടി രൂപയാണെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു..