മോശം സാധനങ്ങള്‍ വിതരണം ചെയ്ത റേഷന്‍ കട റദ്ദ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : ഉപഭോക്താക്കള്‍ക്ക് മോശം സാധനങ്ങള്‍ വിതരണം ചെയ്ത റേഷന്‍ കട റദ്ദ് ചെയ്തു. ഊന്നിന്മൂട് പുതുവലില്‍ മണിയന്‍ചെട്ടിയര്‍ ലൈസന്‍സി ആയിട്ടുള്ള എ.ആര്‍.ഡി 43 റേഷന്‍ കടയുടെ ലൈസന്‍സാണ് അധികൃതര്‍ റദ്ദ് ചെയതത്. ഇവിടെ നിന്നും ഉപയോഗശൂന്യമായ റേഷന്‍ സാധങ്ങള്‍ വിതരണം നടത്തുന്നുവെന്ന പരാതിയിന്മേലാണ് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ 288 കിലോ പുഴുക്കലരി, 70 കിലോ ഗോതമ്പ് എന്നിവ സ്റ്റോക്കില്‍ അധികമായും 96 കാലോ പച്ചരിയുടെ കുറവും കണ്ടെത്തി.

175 കിലോ കുത്തരി ഉപയോഗശൂന്യമായതും കണ്ടെത്തി. തുടര്‍ന്നാണ് കടയുടെ ലൈസന്‍സ് താലൂക്ക് സപ്ലൈ ഓഫീസര്‍ റദ്ദു ചെയ്തത്. ഈ കടയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗകര്യ പ്രദമായി റേഷന്‍ വാങ്ങുന്നതിനായി സമീപത്തുള്ള എ.ആര്‍.ടി 50 ആം നമ്പര്‍ റേഷന്‍ കടയില്‍ സൗകര്യം ചെയ്തിട്ടുള്ളതായും സപ്ലൈ ഓഫീസര്‍ ഷാജഹാന്‍ അറിയിച്ചു. റെയ്ഡില്‍ മണമ്പൂര്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍ സുലൈമാന്‍, നാവായിക്കുളം റേഷനിങ് ഇന്‍സ്‌പെക്ടര്‍ സുജ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...