ഇ- പോസ് മെഷീനുകളുടെ തകരാറുകൾക്ക് പരിഹാരം ; സംസ്ഥാനത്ത് റേഷൻ വിതരണം പുനസ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ആരംഭിച്ചു. ഇ-പോസ് മെഷീനുകളിലെ തകരാറുകൾ പരിഹരിച്ചതിനുശേഷമാണ് റേഷൻ വിതരണം പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ, ഇന്നലെ മാത്രം 6.78 ലക്ഷം പേരാണ് റേഷൻ വാങ്ങിയത്. അതേസമയം, ചില ഇടങ്ങളിൽ നിന്ന് മാത്രം ഇ-പോസ് മെഷീനുകളുടെ തകരാറുകൾ ഉന്നയിച്ച് പരാതി ഉയർന്നെങ്കിലും, അവ ഉടൻ തന്നെ പരിഹരിച്ചിട്ടുണ്ട്. അതേസമയം, ഇ-പോസ് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ മൂന്ന് ദിവസത്തേക്ക് കടകൾ അടച്ചിടുകയും, ഏപ്രിൽ 29-ന് തുറന്നു പ്രവർത്തിക്കുകയുമായിരുന്നു.

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് അഞ്ച് വരെയാണ് ഉണ്ടാവുക. ആറാം തീയതി മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. നിലവിൽ, റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ കടകൾ രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ കടകൾ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഏഴ് മണി വരെയുമാണ് പ്രവർത്തിക്കുക. ഇന്ന് വരെയാണ് ഈ ക്രമീകരണം ഉണ്ടായിരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...