റേഷന്‍കടകള്‍ ഇന്നു മുതല്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷന്‍കടകള്‍ ഇന്നു മുതല്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ റേഷന്‍ കടകളുടെ പുനഃക്രമീകരിച്ച പ്രവര്‍ത്തന സമയത്തില്‍ നേരിയ മാറ്റം. ഇന്നു മുതല്‍ കടകള്‍ കൂടുതല്‍ നേരം പ്രവര്‍ത്തിക്കും. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കുക. നേരത്തേ 12 വരെ റേഷന്‍ കടകള്‍ തുറക്കാനാണ് തീരുമാനിച്ചിരുന്നത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്കു ശേഷം 3 മുതല്‍ 7 വരെ കടകള്‍ പ്രവര്‍ത്തിക്കും. നേരത്തേ 3.30 മുതല്‍ 6.30 വരെയെന്നാണ് നിശ്ചയിച്ചിരുന്നത്. ഈ മാസം 25 വരെയാണ് പുതിയ സമയക്രമം അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടന്നു വരികയാണെന്നും ഇതുവരെ 2282034 പേര്‍ റേഷന്‍ വാങ്ങിയതായും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...