രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം കുറയുന്നതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം കുറയുന്നതായി റിപ്പോര്‍ട്ട്. ജനുവരി ആദ്യ ആഴ്ചയില്‍ 20,000 ത്തില്‍ ആയിരുന്ന കോവിഡ് കണക്ക് ഏഴാം തിയതി പിന്നിട്ടതോടെയാണ് കുതിച്ചുയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ വൈറസിന്റെ വ്യാപന ശേഷി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 7 മുതല്‍ 13 വരെയുള്ള ആഴ്ചയിലെ കണക്കുപ്രകാരം, വൈറസിന്റെ വ്യാപനശേഷിയായ ആര്‍ വാല്യു 2.2 ആയി കുറഞ്ഞു. തൊട്ടു മുന്‍പത്തെ ആഴ്ച ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 4 ലേക്ക് എത്തിയിരുന്നു.

മറ്റു പ്രതിരോധ മാര്‍ഗങ്ങളില്ലെങ്കില്‍ ശരാശരി എത്ര പേര്‍ക്കു വരെ സമ്പര്‍ക്കം വഴി രോഗം വരാമെന്ന അനുമാനമാണ് ആര്‍ വാല്യു. ഇതനുസരിച്ച്‌, കോവിഡ് പിടിപെട്ട ഓരോരുത്തരില്‍ നിന്നും മറ്റു 4 പേര്‍ക്കു കൂടി കോവിഡ് പിടിപെടാം. എന്നാല്‍ പുതിയ കണക്കു പ്രകാരം ഒരാളില്‍ നിന്ന് 2.2 പേര്‍ക്ക് എന്ന നിരക്കിലാണ് വൈറസിന്റെ വ്യാപനം. കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തില്‍ പോലും 1.69 ആയിരുന്നു ആര്‍ വാല്യു. ഈ നിരക്ക് ഒന്നില്‍ നിന്നു താഴേക്ക് എത്തുമ്പോഴാണ് കോവിഡ് വ്യാപനം കുറയുക. ഐഐടി മദ്രാസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ വൈറസ് വ്യാപനത്തിന്റെ ഗതി സൂചിപ്പിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...