ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ വേണം ; പ്രതിഷേധം ശക്തമാക്കാൻ റേഷൻ വ്യാപാരികളുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓണക്കിറ്റ് വിതരണത്തിൽ കമ്മീഷൻ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ റേഷൻ വ്യാപാരികളുടെ സംഘടന. കിറ്റ് വിതരണവുമായി സഹകരിക്കുമെങ്കിലും കമ്മീഷൻ കുടിശികയായ 60 കോടി രൂപ നൽകാത്ത സർക്കാരിനെതിരെ നിയമ നടപടി തുടരും. നിലവിൽ സൗജന്യമായി കിറ്റ് കൈപ്പറ്റുന്ന മുൻഗണന വിഭാഗങ്ങളിൽ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷൻ തുക അനുവദിക്കണമെന്നാണ് റേഷൻ വ്യാപാരികളുടെ സംഘടനയുടെ ആവശ്യം.

കൊവിഡ് കാലത്ത് പൊതു വിതരണ സ൦വിധാന൦ കാര്യക്ഷമമാക്കാൻ മുന്നിട്ടിറങ്ങിയ റേഷൻ വ്യാപാരികൾ ഇപ്പോൾ നിരാശയിലാണ്. കിറ്റ് സ൦ഭരണത്തിൽ വീഴ്ച ഉണ്ടാകാതിരിക്കാൻ അധികമുറി വാടകയ്ക്ക് എടുത്ത് കിറ്റ് സൂക്ഷിച്ചവ൪ക്ക് വരെ ആ തുകയുമില്ല സ൪ക്കാ൪ പ്രഖ്യാപിച്ച കമ്മീഷനുമില്ല. കിറ്റ് ഇറക്കുന്നത് മുതൽ സംഭരണം തുടങ്ങി വിതരണം വരെ റേഷൻ വ്യാപാരികളുടെ ഉത്തരവാദിത്തമാണ്. കൊവിഡ് കാലത്ത് 11 മാസം കിറ്റ് വിതരണം ചെയ്തതിന്‍റെ കമ്മീഷൻ നൽകാൻ സർക്കാർ ഇപ്പോഴും തയ്യാറല്ല. ഹൈക്കോടതി ഇടപെട്ടിട്ടും വ്യാപാരികൾക്ക് തുക ലഭിക്കുന്നില്ല.

നിലവിൽ കിറ്റ് വിതരണത്തിന്‍റെ ഗതാഗത ചിലവിനുൾപ്പടെ 13 രൂപ സർക്കാർ ചിലവഴിക്കുന്നുണ്ട്. അഞ്ച് രൂപ കൂടി അധികമായി നീക്കിവെച്ച് സംസ്ഥാനത്തുള്ള 14,500 റേഷൻ വ്യാപാരികളുടെ കമ്മീഷൻ കൂടി നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. കൊവിഡ് ബാധിച്ച് 65 റേഷൻ വ്യാപാരികൾക്ക് ജീവൻ നഷ്ടമായെന്ന സംഘടനയുടെ കണക്ക് സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. ഇതോടെ നഷ്ടപരിഹാരവും കിട്ടിയില്ല. സേവന മനോഭാവത്തിൽ റേഷൻ വ്യാപാരികൾ കിറ്റ് വിതരണം ചെയ്യണമെന്നാണ് സർക്കാർ നിലപാട്. എന്നാല്‍ ഒരുഭാഗത്ത് മാത്രം വിട്ട് വീഴ്ച എന്തിനെന്നാണ് റേഷൻ വ്യാപാരികളുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...

സമസ്തയിലെ ഭിന്നതയ്ക്കിടെ ലീഗ് വിഭാഗം വഖഫ് വിശദീകരണ യോഗത്തിലേക്ക്

0
മലപ്പുറം: സമസ്ത ജംഇയ്യത്തുൽ ഉലമയിലെ ഭിന്നതയ്ക്കിടെ വഖഫ് വിഷയത്തിൽ വിശദീകരണ...