Saturday, May 25, 2024 8:23 pm

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിർണായക ചർച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. തുറമുഖ കവാടത്തിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിന് സംസ്ഥാന വ്യാപകമായി രൂപതകളുടെ പിന്തുണ കൂടി വന്നതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. ചർച്ചയല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിലില്ല.

അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരെയെ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്. സ്ഥലമോ സമയമോ നിശ്ചയിച്ചിട്ടില്ല. ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെയ്ച്ച് പഠനം നടത്തണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.

എന്നാൽ തുറമുഖ നിർമാണം നിർത്തി വെയ്ക്കാനാകില്ലെന്നാണ് തുടക്കം മുതൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ ഇന്നത്തെ ചർച്ച ഏറെ നിർണായകമാണ്. മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് സമരവേദിയിലേക്ക് എത്തും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഇ ഗ്രാന്റ്‌സ് ; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൂര്‍ത്തിയാക്കണം സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്,...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

0
പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 72-നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെയും 7-ആം...

ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ കുട്ടികൾക്ക് വേറിട്ടാനുഭവമായി

0
പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവൽ...

മദ്യനയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല, യുഡിഎഫിന് 8 വർഷം അധികാരം ഇല്ലാത്തതിന്‍റെ പ്രശ്നം :...

0
കോഴിക്കോട്: ബാർകോഴ ആരോപണം തളളി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്....