ര​വീ​ന്ദ്ര​നെ​തി​രേ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല : പി​ന്തു​ണ​ച്ച്‌ മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തെളിവുകളുടെ അഭാവത്തില്‍ തന്റെ  അ​ഡീ. പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ ഒരു അന്വേഷണ ഏജന്‍സിക്കും ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രവീന്ദ്രനെതിരെ ഒരു തെളിവുമില്ല. കോവിഡ് വന്നാല്‍ ചികിത്സ തേടണം. അത് ന്യായമായ കാര്യമാണ്. രവീന്ദ്രന്‍ തെളിവെടുപ്പിന് ഹാജരാകുമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഒഞ്ചിയത്ത് ഞങ്ങളുമായി തെറ്റിപ്പിരിഞ്ഞ ചിലര്‍ക്ക് വലിയ രാഷ്ട്രീയ വൈരാഗ്യമുണ്ട്. ആ വൈരാഗ്യം വെച്ചാണ് രവീന്ദ്രനെതിരായ ആരോപണങ്ങള്‍. കാണുന്ന കെട്ടിടങ്ങളെല്ലാം രവീന്ദ്രന്റെതാണെന്ന് പറയുന്നു. അവിടെയെല്ലാം പോയി അന്വേഷിച്ചല്ലോ. എന്ത് തെളിവ് കിട്ടിയെന്ന് പറയട്ടെ.

രവീന്ദ്രന് ഇക്കാര്യത്തിലൊന്നും ഭയമില്ല. കോവിഡ് വന്നാല്‍ ആവശ്യമായ കരുതലെടുക്കണം. ചികിത്സിക്കേണ്ട എന്നാണോ പറയുന്നത്. രവീന്ദ്രന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ ഹാജരാകും. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ രവീന്ദ്രനെ ഒന്നും ചെയ്യാനാവില്ലെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...