രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ കര്‍ഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ നോട്ടീസ് നല്‍കി പരിശോധിച്ച്‌ റദ്ദാക്കാനും അര്‍ഹരായവര്‍ക്ക് പുതിയ പട്ടയങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ പട്ടയം റദ്ദാക്കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. താന്‍ കര്‍ഷകനാണന്നും ഭൂമിയില്‍ വീട് വെച്ച്‌ താമസിക്കുകയാണന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഇക്കാര്യം കളക്ടര്‍ വഴി പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....