കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ 5 പേർ ചേർന്നാണ് വിറക് ശേഖരിക്കാൻ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവി പുൽപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് ഓടി രക്ഷപ്പെടുന്നതിനിടെയിൽ നിസാര പരിക്കേറ്റു. കാട്ടാനയുടെ ആക്രമണമേറ്റ് തന്നെയാണ് ബസവി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ദേഹത്ത് കാട്ടാനയുടെ ചവിട്ടേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ വ്യക്തത വരുമെന്നും വനം വകുപ്പ് അറിയിച്ചു. ആറ് മാസം മുൻപ് സമീപമുള്ള നെയ്കുപ്പയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു ആദിവാസി സ്ത്രീ മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...