ലണ്ടന്‍ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ളണ്ട് പര്യടനം നടക്കവെ ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍. ശ്രീധര്‍, ഫിസിയോതെറാപ്പിസ്‌റ്റ് നിതിന്‍ പട്ടേല്‍ എന്നിവരെ ഐസൊലേഷനിലാക്കി. മുന്‍കരുതലെന്ന നിലയ്‌ക്കാണ് ഇവരെ ഐസൊലേഷന്‍ ചെയ്‌തതെന്ന് ടീം മെഡിക്കല്‍ സംഘം സൂചന നല്‍കി.
അതേസമയം ഇന്ത്യന്‍ ടീമിലെ താരങ്ങളെ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും കൊവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ബിസിസിഐ അറിയിച്ചു. അതുകൊണ്ട് കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ന് നടക്കുന്ന നാലാം ടെസ്‌റ്റ് മത്സരം ഇന്ന് തടസപ്പെട്ടില്ല.