മുതിർന്ന മാധ്യമപ്രവർത്തകൻ രവിവർമ്മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ (രബീന്ദ്രനാഥ്- 60) ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനില്‍ സഹോദരിക്കൊപ്പമായിരുന്നു താമസം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ആരോഗ്യനില ഗുരുതരമായി. തുടര്‍ന്ന് കാക്കനാട് സണ്‍റൈസില്‍ പ്രവേശിപ്പിച്ചു. പകല്‍ പന്ത്രണ്ടാടെയായിരുന്നു മരണം. മൃതദേഹം വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം ശനിയാഴ്ച സംസ്കാരം.

ദേശാഭിമാനിയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് സദ്വാര്‍ത്തയിലും ഏഷ്യാനെറ്റിലും ജോലി ചെയ്തു. നവമലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇടതുപക്ഷ മാധ്യമപ്രവര്‍ത്തനത്തിന് ദിശപകര്‍ന്ന ക്രിയാത്മക ഇടപെടലുകളാണ് രവിവര്‍മയെ ശ്രദ്ധേയനാക്കിയത്. രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലും മാധ്യമ രൂപകല്‍പ്പനയിലും എക്കാലത്തെയും മികച്ച മാതൃകകള്‍ രവിവര്‍മയുടെതായുണ്ട്. അവിവാഹിതനാണ്. വിഖ്യാത ബംഗാളി സാഹിത്യകൃതികളുടെ വിവര്‍ത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ജേതാവുമായ അന്തരിച്ച രവിവര്‍മയാണ് പിതാവ്. അമ്മ: പരേതയായ ലില്ലി വര്‍മ. സഹോദരങ്ങള്‍: ഗീത, സംഗീത, വിജയഗീത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...