വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് റവാഡ ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെടെ ‌എന്താണ്‌ ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു. ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരുമെന്ന് അദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്.

അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ...

കൊച്ചി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

0
കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...