2000 രൂപ നോട്ട് ഇറക്കിയത് ചില ലക്ഷ്യങ്ങളോടെ ; ആര്‍ബിഐ

For full experience, Download our mobile application:
Get it on Google Play

ദില്ലി: 2000 രൂപ നോട്ട് ചില ലക്ഷ്യങ്ങളോടെയാണ് ഇറക്കിയതെന്നും അത് പൂര്‍ത്തിയായെന്നും റിസര്‍വ് ബാങ്ക്. വിനിമയആവശ്യങ്ങള്‍ക്ക് മറ്റു നോട്ടുകള്‍ ലഭ്യമാണ്. എല്ലാ നോട്ടുകളും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി. കൂടാതെ ബാങ്കുകളില്‍ നിന്ന് 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കുന്നതിന് മതിയായ സൗകര്യം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. നോട്ട് മാറിയെടുക്കാന്‍ വരുന്നവര്‍ക്ക് കാത്തിരിക്കാന്‍ പ്രത്യേക സ്ഥലം ഒരുക്കണം. കനത്ത വേനല്‍ കണക്കിലെടുത്ത് നോട്ട് മാറാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഓരോ ദിവസവും മാറിനല്‍കുന്ന 2000 രൂപയുടെ കണക്കുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

2000 രൂപയുടെ നോട്ട് മാറിയെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടതില്ല. 20,000 രൂപ വരെ പ്രേത്യക ഫോം പൂരിപ്പിച്ച് നല്‍കാതെ തന്നെ മാറിയെടുക്കാം. പൊതുജനങ്ങള്‍ക്ക് നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക സൗകര്യമൊരുക്കാന്‍ ബ്രാഞ്ചുകള്‍ക്ക് എസ്.ബി.ഐയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കിയായിരുന്നു പണം മാറ്റി വാങ്ങിയിരുന്നത്. കൂടാതെ ഇതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫോം പൂരിപ്പിക്കാതെ തന്നെ നോട്ട് മാറിനല്‍കാമെന്നാണ് എസ്ബിഐ നിര്‍ദേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹി യിൽ തുടക്കം. ഉച്ചയ്ക്കാണ്...

ചർച്ചയും നയതന്ത്രവുമാണ് പരിഹാരം ; ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി മോദിയും പെസെഷ്കിയാനും

0
ന്യൂഡൽഹി : പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച...