റെക്കോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ; കേന്ദ്രത്തിന് 2.11 ലക്ഷം കോടി രൂപ കൈമാറും

For full experience, Download our mobile application:
Get it on Google Play

മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ഇന്ന് മുംബൈയില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ 608-ാമത് യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.’2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ (crb) നിലനിര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. വളര്‍ച്ചയെയും മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയില്‍ ഉണ്ടായ മുന്നേറ്റം കണക്കിലെടുത്ത് CRB 6.00 ശതമാനമായി ഉയര്‍ത്തി.

സമ്പദ് വ്യവസ്ഥ ശക്തമായി മുന്നോട്ടുപോകുന്നത് കണക്കിലെടുത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ CRB 6.50 ശതമാനമായി വീണ്ടും ഉയര്‍ത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതിന് പിന്നാലെ 2023-24 വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് 2,10,874 കോടി രൂപ കൈമാറാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി’ -ആര്‍ബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...