രണ്ടായിരത്തിന്റെ 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: 2000ത്തിന്റെ നോട്ട് നിരോധിച്ച ശേഷം 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഓഗസ്റ്റ് 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ആർബിഐ അറിയിച്ചു. ബാങ്കുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം, 2023 ഓഗസ്റ്റ് 31 വരെ തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നും ഇനി പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 0.24 ലക്ഷം കോടി രൂപയാണെന്നും ആർബിഐ വ്യക്തമാക്കി

നോട്ട് പുറത്തിറക്കി 2023 മെയ് 19വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തി. തിരിച്ചെത്തിയ മൊത്തം 2,000 രൂപ നോട്ടുകളുടെ 87 ശതമാനവും നിക്ഷേപ രൂപത്തിലാണെന്നും ബാക്കിയുള്ള 13 ശതമാനം മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റിയെന്നും റിസർവ് ബാങ്ക് അറിയിച്ചു. 2000 നോട്ടുകൾ മാറ്റിയെടുക്കാൻ 2023 സെപ്റ്റംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മെയിലാണ് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...