പത്തനംതിട്ട : പമ്പയുടെ മഹാപൂരമാണ് ഉത്തൃട്ടാതി വള്ളംകളിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ആറന്മുള ഓണം 2023 ജില്ലാതല സമാപന സമ്മേളനം ആറന്മുള സത്രക്കടവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്തൃട്ടാതി ജലമേളയോടനുബന്ധിച്ച് സർക്കാർ നടത്തിയത് വളരെ മികച്ച പ്രവർത്തനമാണ്. ആറന്മുള ലോകത്തിന് നൽകുന്ന സന്ദേശം മൈത്രിയുടേതാണ്. ഓണം സമത്വത്തിൻ്റെ ഉത്സവമാണ്. എല്ലാ മതിൽക്കെട്ടുകളും പൊളിച്ച് മലയാളികൾ ഒന്നിച്ചു ജീവിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.കെ യു.ജനീഷ് കുമാർ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഓമല്ലൂർ ശങ്കരൻ, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ.അജയകുമാർ, മുൻ ദേവസ്വം പ്രസിഡൻ്റ് എ.പത്മകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായർ, ആറന്മുള ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കൽ, ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡൻ്റ് കെ.എസ്.രാജൻ, ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























