മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രജിസ്‌ട്രേഷനില്‍ രണ്ട് ജെസിബികള്‍ ; കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കര്‍ണാടക രജിസ്‌ട്രേഷനുള‌ള ജെസിബിയുടെ നമ്പര്‍ പ്ളേറ്റ് മാറ്റി കേരള രജിസ്‌ട്രേഷന്‍ വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റ് വെച്ച്‌ ഉപയോഗിച്ചു. മലപ്പുറത്ത് തേഞ്ഞിപ്പലത്ത് അമ്പലപ്പടിയിലും ദേവതിയാലും ഉപയോഗിക്കുകയായിരുന്ന ഒരേ രജിസ്‌ട്രേഷനിലുള‌ള രണ്ട് ജെസിബികളും പിടികൂടി. മലപ്പുറം അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തിലാണ് ഇരുവാഹനങ്ങളും പിടിച്ചെടുത്തത്. എംവിഡി എന്‍ഫോഴ്‌സ്മെന്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

ഒരേ വ്യക്തിയുടെ കീഴിലുള‌ളതാണ് രണ്ട് ജെസിബിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നികുതി വെട്ടിക്കാനും നിയമലംഘന പ്രവര്‍ത്തനം നടത്താനുമാണ് ഇത്തരത്തില്‍ ഒരേ നമ്പരില്‍ വാഹനങ്ങള്‍ സാധാരണ ഉപയോഗിക്കുന്നതെന്നാണ് വിവരം. അസി.വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ ഫിറോസ് ബിന്‍ ഇസ്‌മായില്‍, കെ.ആര്‍ ഹരിലാല്‍, എസ്.സുനില്‍ രാജ്, പി.കെ സയ്യിദ് മഹമൂദ്, വിജീഷ് വളേരി എന്നവരടങ്ങിയ രണ്ട് സ്‌ക്വാഡാണ് പരിശോധനകള്‍ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...