ഐ.പി.എൽ വിക്ടറി പരേഡിനിടെ നടന്ന ദുരന്തത്തിൽ മരിച്ചവർക്ക് ആദരവുമായി ആർ.സി.ബി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കഴിഞ്ഞ വർഷം ഐ.പി.എൽ വിക്ടറി പരേഡിനിടെ നടന്ന ദുരന്തത്തിൽ മരിച്ചവർക്ക് ആദരവുമായി ആർ.സി.ബി. സീസണിലെ എല്ലാ മത്സരങ്ങളിലും സ്റ്റേഡിയത്തിൽ 11 സീറ്റുകൾ ഒഴിച്ചിടുമെന്ന് ഫ്രാഞ്ചൈസിയും കർണാടക ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ നാലിനായിരുന്നു ഒരു പതിനാല് വയസുകാരൻ ഉൾപ്പടെ 11 പേർ മരണപ്പെട്ട ആർ.സി.ബി വിക്ടറി പരേഡ് അരങ്ങേറിയത്. സ്റ്റേഡിയത്തിലെ പ്രധാന ഗാലറികളിൽ ഒന്നിൽ അടുത്തടുത്ത് വരുന്ന 11 സീറ്റുകളാണ് മരണപ്പെട്ടവരുടെ ഓർമയിൽ ഒഴിച്ചിടാൻ ഒരുങ്ങുന്നത്. തുടർന്ന് ഭാവിയിൽ ഈ രീതി തുടരുവാനും ആലോചനയുണ്ട്. ജീവൻ നഷ്ടമായ 11 പേരുടെയും പേരുകൾ ആദ്യ മത്സരത്തിൽ സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ തെളിയും. ഇവരുടെ പേരുകൾ കൊത്തിവെച്ച ഒരു ഫലകവും സ്റ്റേഡിയത്തിൽ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഈ പ്രവർത്തികൾ ആ കുടുംബങ്ങളുടെ വേദനക്ക് പരിഹാരം ആവില്ലെങ്കിലും അവരുടെ ഓർമകളെ നിലനിർത്താൻ സഹായിക്കും. കർണാടക ക്രിക്കറ്റ് ബോർഡും ഫ്രാഞ്ചൈസിയും സംയുക്തമായാണ് ഈ നടപടികൾ സ്വീകരിക്കുന്നത്’ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് വെങ്കടേഷ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...