മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രം​ഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ. അതേസമയം അപരന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്.

പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്. കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ. ഈ സ്ഥാനാർഥി പത്രിക നൽകിയിട്ടുണ്ട്. ബിനാനിപുരം സ്വദേശി രാജീവ്‌ ആണ് പി രാജീവിൻ്റെ അപരൻ. വട്ടിയൂർക്കാവിൽ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരൻ, മുരളി എൻ എന്നിവരാണവർ. അരുവിക്കരയിൽ ജി സ്റ്റീഫന് അപരനായി സ്റ്റീഫനും വിഎസ് ശിവകുമാറിന് രണ്ട് ശിവകുമാറുമാരും അപരന്മാരായി ഉണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാർ പത്രിക നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...