Monday, April 29, 2024 12:19 am

മൈലപ്രാ ചാമക്കാലായില്‍ സാംകുട്ടിക്ക് ആര്‍.ഡി.ഓയുടെ ഉത്തരവ് പുല്ലാണ് ; ഏക്കറു കണക്കിന് നിലവും തോടും നികത്തും – കെട്ടിടങ്ങളും പണിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രായിലെ കേറ്ററിംഗ് മുതലാളി വയല്‍ നികത്തിയതിനെതിരെ ആര്‍.ഡി.ഓ നല്‍കിയ ഉത്തരവിന് പുല്ലുവില. അനുമതിയില്ലാതെയും നിയമവിരുദ്ധമായും നികത്തിയ നിലം 7 ദിവസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയില്‍ ആക്കണമെന്നും മണ്ണിട്ട് നികത്തിയ നീരൊഴുക്ക് തോട് പുനര്‍സ്ഥാപിക്കുന്നതിനുമായിരുന്നു   2011 ഡിസംബര്‍ 7 ന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.സി. സരസമ്മയുടെ ഉത്തരവ്. മൈലപ്രാ വില്ലേജ് ഓഫീസറുടെ 2011 ഡിസംബര്‍ ഒന്നിലെ 1440/11 നമ്പര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008 ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമായിരുന്നു ഉത്തരവ്. മൈലപ്രാ തറയില്‍ വീട്ടില്‍ പെണ്ണമ്മ മാത്യു ആയിരുന്നു പരാതിക്കാരി.

എന്നാല്‍ റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പ്രലോഭനങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും പിന്നാലെ പോയപ്പോള്‍ ഈ ഉത്തരവുകള്‍ അലമാരയില്‍ ഇരുന്ന് ഉറങ്ങി. ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും അനധികൃതമായി നികത്തിയ നിലത്തുനിന്നും ഒരുപിടി മണ്ണുപോലും ചാമക്കാലായില്‍ സാംകുട്ടി മാറ്റിയില്ല. തന്നെയുമല്ല നിലം പൂര്‍ണ്ണമായി നികത്തി, അവിടെ അനധികൃതമായി കെട്ടിടങ്ങളും പണിതു. വില്ലേജ് ഓഫീസര്‍ തന്റെ പോക്കറ്റിലാണെന്നും തന്നെ ഒരുചുക്കും ചെയ്യില്ലെന്നും ഇദ്ദേഹം പറയാറുമുണ്ടായിരുന്നു. ഇതിനിടയില്‍ റീസര്‍വേ നടന്നപ്പോള്‍ അളവിന് വന്ന ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച് പഴയ വിവരങ്ങളില്‍ പലമാറ്റങ്ങളും വരുത്തി. മൈലപ്രാ ചെറിയതോട് പൂര്‍ണ്ണമായി മായിച്ചുകളഞ്ഞു. അടൂര്‍ ആര്‍.ഡി.ഓ യുടെ ഉത്തരവ് ഇപ്രകാരമാണ് :-

കോഴഞ്ചേരി താലൂക്കില്‍ മൈലപ്രാ വില്ലേജില്‍ സര്‍വേ നമ്പര്‍ 3/12- 18- 1, 12-21, 12-25, 12- 28, 12-17 ല്‍പ്പെട്ടതും 7714 നമ്പര്‍ തണ്ടപ്പേര് പ്രകാരം പത്തനംതിട്ട വില്ലേജില്‍ വെട്ടിപ്രം മുറിയില്‍ കൈരളീപുരം എന്ന സ്ഥലത്ത് ചാമക്കാലായില്‍ ശ്രീ സി.ജി വര്‍ഗീസ്‌ മകന്‍ ശ്രീ പി.വി സാംകുട്ടി  അനധികൃതമായി നികത്തുന്നതായും വെള്ളം ഒഴുക്ക് തോട് നികത്തിയിട്ടുള്ളതായും വില്ലേജ് ഓഫീസര്‍ സൂചന പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2008 ലെ കേരളാ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നിലം നികത്തുന്നത് നിയമവിരുദ്ധമാണ്. ആയതിനാല്‍ ടി.നിലത്തില്‍ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് 07 ദിവസത്തിനകം നീക്കം ചെയ്ത് നിലം പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനും നീരൊഴുക്ക് തോട് പുനര്‍സ്ഥാപിക്കുന്നതിനും  ഇതിനാല്‍ ഉത്തരവാകുന്നു.

ഉത്തരവിന്റെ പകര്‍പ്പ് പരാതിക്കാരിക്കും നിലം അനധികൃതമായി നികത്തിയ ചാമക്കാലായില്‍ പി.വി സാംകുട്ടിക്കും നല്‍കിയത് കൂടാതെ, ടി. കക്ഷി ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൈലപ്രാ വില്ലേജ് ഓഫീസര്‍ക്കും നല്‍കിയിരുന്നു. ആര്‍.ഡി.ഓ യുടെ ഉത്തരവ് കക്ഷിയായ ചാമക്കാലായില്‍ പി.വി സാംകുട്ടിക്ക് നല്‍കിയത് പത്തനംതിട്ട വില്ലേജ് ഓഫീസര്‍ മുഖേനയായിരുന്നു. ആര്‍.ഡി.ഓ യുടെ ഉത്തരവിനെപ്പറ്റി തനിക്കറിയില്ലെന്നും അടുത്തനാളിലാണ് മൈലപ്രാ വില്ലേജില്‍ എത്തിയതെന്നും ഇപ്പോഴത്തെ വില്ലേജ് ഓഫീസര്‍ പ്രതികരിച്ചു. ഉത്തരവുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പത്തനംതിട്ട മീഡിയായോട് പറഞ്ഞു.

അനധികൃതമായി നികത്തിയ സ്ഥലത്താണ്  “സാംസ് ഗാര്‍ഡന്‍” എന്നപേരില്‍ ബഹുനില ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ച്‌ വില്‍ക്കുവാന്‍ പദ്ധതിയിടുന്നത്. ഇതിലൂടെ ചതിക്കപ്പെടുന്നത് നിരവധി ആളുകളാണ് . പാടം നികത്തിയതും പാടത്ത് കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങളും നിയമവിരുദ്ധമാണ്. കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി പൊളിച്ചു മാറ്റുന്നതിനോടൊപ്പം ഇവിടെ നിക്ഷേപിച്ച ആയിരക്കണക്കിന് ലോഡ് മണ്ണും നീക്കേണ്ടിവരും. ആരുടെ കണ്ണില്‍ പൊടിയിട്ടാലും ഏത് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാലും കോടതികള്‍ നിയമം നടപ്പിലാക്കുകതന്നെ ചെയ്യും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...