പന്തളം : പന്തളം കൊട്ടാരംവക കൈപ്പുഴ ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് 12.31-നും 12.53-നും ഇടയിലുളള കന്നിരാശി മുഹൂർത്തത്തിൽ നടക്കും. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. മേൽശാന്തി ചെങ്കിലാത്തുമഠം കേശവൻപോറ്റി സഹകാർമികത്വം വഹിക്കും. കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ ഗണപതിഹോമത്തിനുശേഷം അധിവാസത്തിങ്കൽ ഉഷഃപൂജ, വിദ്വേശ്വര പ്രോക്ഷണം, പ്രാസാദ പ്രതിഷ്ഠ, നപുംസക ശിലാ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, മരപ്പാണി, ജീവകലശം അകത്തേക്ക് എഴുന്നള്ളിക്കൽ, ശിവലിംഗപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, കുംഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവകലശാഭിഷേകം, ജീവാവാഹനം, സ്‌തോത്രാവാഹനം, പ്രതിഷ്ഠാബലി, ഉച്ചപ്പൂജ, നിത്യനിദാന നിശ്ചയം, നടയടയ്ക്കൽ. വൈകീട്ട് മുളപൂജ, വലിയ ബലിക്കല്ലധിവാസം, അധിവാസഹോമം, നടയടയ്ക്കൽ എന്നിവയുണ്ടാകും. 13 മുതൽ 15 വരെ പ്രതിഷ്ഠയ്ക്കുശേഷമുള്ള പൂജാകർമങ്ങൾ നടക്കും. പ്രതിഷ്ഠാദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രസാദമൂട്ടും ഉണ്ടാകും. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ, സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ദീപാ വർമ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.