മലപ്പുറത്ത് സയന്‍സ് ബാച്ച് നല്‍കേണ്ടെന്ന് നേരത്തെ തീരുമാനിച്ചു ; പ്ലസ് വണ്‍ അധിക ബാച്ചില്‍ സര്‍ക്കാര്‍ കള്ളക്കളി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പ്ലസ് വണ്‍ അധിക ബാച്ച് അനുവദിച്ചതില്‍ കള്ളക്കളിയുമായി സര്‍ക്കാര്‍. മലപ്പുറത്ത് സയന്‍സ് ബാച്ച് നല്‍കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചു. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകള്‍ എത്രയെണ്ണം നല്‍കണമെന്ന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്ന് മലപ്പുറം ആര്‍.ഡി.ഡി ഡോ. പി.എം അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. സപ്ലിമെന്ററി അലോട്ട്‌മെന്റ് പുറത്തുവിട്ട ശേഷം മലപ്പുറത്ത് 9,731 കുട്ടികള്‍ക്ക് സീറ്റില്ലെന്നു കണക്കുകള്‍ പുറത്തുവന്നിരുന്നു. 195 അധിക ബാച്ചുകള്‍ ജില്ലയിലേക്ക് ആവശ്യമായിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം 120 ബാച്ചുകളാണു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇപ്പോഴും 2,000ത്തിലധികം പുറത്ത് സീറ്റിനായി കാത്തിരിക്കുകയാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റ് പുറത്തുവിട്ട ശേഷം മലപ്പുറത്ത് 9,731 കുട്ടികള്‍ക്ക് സീറ്റില്ലെന്നു കണക്കുകള്‍ പുറത്തുവന്നിരുന്നു. 195 അധിക ബാച്ചുകള്‍ ജില്ലയിലേക്ക് ആവശ്യമായിരുന്നു.

ഇതില്‍ കഴിഞ്ഞ ദിവസം 120 ബാച്ചുകളാണു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഇപ്പോഴും 2,000ത്തിലധികം പുറത്ത് സീറ്റിനായി കാത്തിരിക്കുകയാണ്. പുതിയ സയന്‍സ് ബാച്ചുകള്‍ അനുവദിക്കുന്നത് അധിക ചെലവുണ്ടാക്കുന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലാബ് സൗകര്യം ഒരുക്കേണ്ടതുണ്ട്. അതിനുള്ള ഉപകരണങ്ങള്‍ നല്‍കുകയും അസിസ്റ്റന്റിനെ അനുവദിക്കുകയും വേണ്ടിവരും. ഇതു വലിയ സാമ്പത്തികബാധ്യതയാകുമെന്നാണു സര്‍ക്കാര്‍ പക്ഷം. താല്‍ക്കാലിക ബാച്ചിനായി കൂടുതല്‍ പണം മുടക്കേണ്ടതില്ലെന്ന തീരുമാനമാണ് സയന്‍സ് ബാച്ചുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കാരണം. സയന്‍സ് ലഭിക്കാതെ ജില്ലയില്‍ നിരവധി വിദ്യാര്‍ഥികള്‍ നിരാശയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...