റാന്നി : റാന്നി വില്ലേജിലെ റീ സർവ്വേ ഉടൻ പൂർത്തീകരിക്കണമെന്ന് സി.പി.ഐ റാന്നി ലോക്കൽ സമ്മേളന പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റീസര്‍വ്വേ പൂര്‍ത്തിയാക്കാത്തതു മൂലം ജനങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി കെ.സതീശ്, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ എസ്.എസ് സുരേഷ്, സന്തോഷ് കെ.ചാണ്ടി, വി.ടി ലാലച്ചന്‍, ജോജോ കോവൂര്‍, തെക്കേപ്പുറം വാസുദേവന്‍, വിപിന്‍ പൊന്നപ്പന്‍, കെ.എ തന്‍സീര്‍ എന്നിവര്‍ പ്രസംഗിച്ചു. രഞ്ജിത്ത് കേളാശേരി, എം മഞ്ജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സെക്രട്ടറിയായി തെക്കേപ്പുറം വാസുദേവന്‍, അസി. സെക്രട്ടറിയായി രഞ്ജിത്ത് കേളാശേരി എന്നിവരെ തെരഞ്ഞെടുത്തു.