ആതുര സേവന രംഗത്ത് ജനകീയ മുഖം നല്‍കിയ ഡോക്ടർക്കും ഹെൽത്ത് ഇൻസ്‌പെക്ടർക്കും യാത്ര അയപ്പ് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനമനസുകൾ കീഴടക്കി ആതുര സേവന രംഗത്ത് തണ്ണിതോടിന്റെ ഹൃദയം സ്പർശിച്ച ഡോ അരുൺ പ്രതാപിനും ഹെൽത്ത് ഇൻസ്‌പെക്ടർ എം രാമകൃഷ്ണനും തണ്ണിത്തോട് നിവാസികളും ഗ്രാമ പഞ്ചായത്തു ചേർന്ന് നിറ കണ്ണുകളോടെ ആണ് യാത്ര അയപ്പ് നൽകിയത്. 2014 ലാണ് പാലക്കാട്ട് നിന്നും എം രാമ കൃഷ്ണൻ ഹെൽത്ത് ഇൻസ്‌പെക്ടർ ആയി തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജോലിക്കായി എത്തുന്നത്. അന്ന് മുതൽ 8 വർഷത്തോളം വാഹനങ്ങൾ എതാത്ത സ്ഥലങ്ങളിൽ കാൽ നടയായി പോലും ചെന്ന് തന്റെ കൃത്യ നിർവഹണം നടത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ പഞ്ചായത്തിലെ ഓരോ ജനമനസുകളിലും ആരോഗ്യ പ്രവർത്തകനായ രാമകൃഷ്ണൻ ഇടം പിടിച്ചിട്ടുണ്ട്. 8 വർഷത്തിനുള്ളിൽ വളരെ പ്രധാന പെട്ട ആവശ്യങ്ങൾക്ക് മാത്രമാണ് അദ്ദേഹം അവധി എടുത്തിട്ടുള്ളത്. ഇപ്പോൾ ജന്മ സ്ഥലമായ പാലക്കാട് ആണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ആറുവർഷക്കാലം തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഭിഷഗ്വരനാണ് ഡോ അരുൺ പ്രതാപ്. തണ്ണിതോടും ചിറ്റാറും സേവനം അനുഷ്ഠിച്ച ഇദ്ദേഹം തന്റെ അടുത്ത് എത്തുന്ന രോഗികളെ വളരെ ഹൃദയമായി ആണ് പരിചരിക്കുന്നത്. അരുൺ പ്രതാപിനും ജന്മ നാടായ ആലപ്പുഴ ജില്ലയിലേക്കാണ് പോയത്. ഇരുവർക്കും തണ്ണിതോട് ഹൃദയം നിറഞ്ഞ യാത്ര അയപ്പ് ആണ് നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...